Breaking News

ഖരമാലിന്യ ചട്ടങ്ങൾ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്ക് നൽകുന്ന ദ്വിദിന പരിശീലന ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ബിന്ദു ഉൽഘാടനം ചെയ്തു


പരപ്പ: ഖരമാലിന്യ ചട്ടങ്ങൾ സംബന്ധിച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദ്വിദിന പരിശീലന ക്ലാസ് ആരംഭിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഇ എം എസ് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ബിന്ദു ഉൽഘാടനംചെയ്തു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി അനു അധ്യഷ്നായി. ബ്ലോക്ക് പഞ്ചാത്ത് വൈസ് പ്രസിഡണ്ട് ടി.കെ. ദീപ , സ്ഥിരം സമിതി അധ്യക്ഷൻമാരായ പാറക്കോൽ രാജൻ , കെ.പി. ചിത്രലേഖ , ജെസ്സി ചാക്കോ , വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസിത രാജൻ , എന്നിവർ സംസാരിച്ചു കില ജില്ലാ കോർഡിനേറ്റർ വി.കെ.രാമചന്ദ്രൻ, പി.കുഞ്ഞികൃഷ്ണൻ ,എം മധു , കെ ബാബു, പ്രദീപ് കുമാർ എന്നിവർ ക്ലാസ്സെടുത്തു. ബ്ലോക്കിലെ ഏഴ് പഞ്ചായത്തിലെ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കും 
ബ്ലോക്ക്പഞ്ചായത്തംഗങ്ങൾക്കുമാണ് ക്ലാസ് . വെള്ളിയാഴ്ച സമാപിക്കും

No comments