പയ്യന്നൂർ: പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ വൻ ലഹരി വേട്ട. 17കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ, മുർഷിദാബാദ് സ്വദേശിയായ ദശരഥ് മണ്ഡലി (21) നെയാണ് എക്സൈസ് അധികൃതർ പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് ഇന്നുച്ചക്ക് 11.30 മണിയോടെയാണ് കഞ്ചാവ് പിടികൂടിയത്. പാലക്കാട് വഴി എത്തിയ ട്രെയിനിലാണ് കഞ്ചാവ് കൊണ്ടു വന്നതെന്നാണ് ദശരഥ് മണ്ഡൽ പൊലീസിനു നൽകിയ മൊഴി.
പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ വൻ ലഹരി വേട്ട... 17കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ...
Reviewed by News Room
on
6:02 AM
Rating: 5
No comments