പിക്കപ്പ് വാനുമായി എത്തി കവർച്ച; ബളാംതോട് കെ.എസ്.ഇ.ബി ഓഫീസിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപയുടെ സ്ക്രാപ്പ് വയറുകൾ കടത്തി
രാജപുരം : ബളാംതോട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് മുൻവശം സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന സ്ക്രാപ്പ് വയറുകൾ മോഷണം പോയി. ചൊവ്വാഴ്ച പുലർച്ചെ 3.25 ഓടെയാണ് സംഭവം. അസി.എഞ്ചിനിയർ ഒവി വിഷ്ണുവിന്റെ പരാതിയിൽ രാജപുരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിക്കപ്പ് വാനുമായാണ് മോഷ്ടക്കാൾ എത്തിയതെന്ന് സംശയിക്കുന്നു. സ്റ്റോർ യാർഡിലെ 950 കിലോ തൂക്കമുള്ള അലുമിനിയം കോർ സ്റ്റീൽ റീഇൻഫോഴ്സ്ഡ് വയറുകളാണ് കടത്തിയത്. ശബ്ദം കേട്ട് ജീവനക്കാരൻ ഉണർന്നപ്പോൾ മോഷ്ടാക്കൾ വാഹനം മുന്നോട്ടെടുത്ത് പെട്ടെന്ന് ഓടിച്ചുപോവുകയായിരുന്നു. ആറോളം പേർ സംഘത്തിലുണ്ടായിരുന്നുവെന്നും അവർ മുഖം മൂടി ധരിച്ചിരുന്നുവെന്നും ജീവനക്കാരൻ പറയുന്നു.
No comments