സദാചാര പൊലീസ് ചമഞ്ഞ് അതിക്രമിച്ച് കയറി യുവതിയെയും ആൺ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിൽ അഞ്ചംഗ സംഘം അറസ്റ്റിൽ
കാസർകോട്: ഭർതൃമതിയായ യുവതിയുടെ വീട്ടിൽ സദാചാര പൊലീസ് ചമഞ്ഞ് അതിക്രമിച്ച് കയറി യുവതിയെയും ആൺ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിൽ അഞ്ചംഗ സംഘം അറസ്റ്റിൽ. മുളിയാർ പൊവ്വലിലെ ബി ഷറീഫ് (42), ചെങ്കള സന്തോഷ് നഗറിലെ മുഹമ്മദ് സാലിഹ് (22), നാലാം മൈൽ സ്വദേശികളായ ഉമർ മുഖ്താർ (18), മുഹമ്മദ് ഷിഹാൻ (20), ആലംപാടിയിലെ അബ്ദുൽ റഷീദ് (36) എന്നിവരെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു. കഴിഞ്ഞ ജൂലൈ 21-നാണ്
കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ വീട്ടിലെത്തിയ ആൺ സുഹൃത്തിനെയും യുവതിയെയും ചേർത്തുനിർത്തി ഫോട്ടോ എടുക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. യുവതിയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല, മോതിരം, 15,000 രൂപ എന്നിവ ആദ്യം കൈക്കലാക്കി. പിന്നീട് ആൺ സുഹൃത്തിൽ നിന്ന് 40,000 രൂപയും സംഘം കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തിന് ശേഷവും കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലിസിനെ സമീപിച്ചത്. തന്ത്രപരമായ നീക്കത്തിലൂടെ വിദ്യാനഗർ ഇൻസ്പെക്ടർ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, കവർച്ച തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്. ഈ Crime & Justice
No comments