Breaking News

ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി 14 വർഷത്തിന് ശേഷം അറസ്റ്റിൽ


പയ്യന്നൂർ: ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി 14 വർഷത്തിന് ശേഷം അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശിയായ ആനന്ദി(38)നെയാണ് വളപട്ടണം എസ്ഐ ടിഎം വിപിനും സംഘവും ഇന്ന് (ശനി) ഉച്ചയോടെ അറസ്റ്റു ചെയ്തത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയഭാരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം കണ്ണൂർ എസിപി എംപി ആസാദിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആനന്ദ് പിടിയിലായത്. 2012ലാണ് കേസിനാസ്പദമയ സംഭവം.
അഴീക്കോട് കക്കപാലം ഇസ്മയിൽ ക്വാർട്ടേഴ്സിൽ താമസക്കാരനായിരുന്ന മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ആനന്ദനും മറ്റൊരാളും ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറി മണികണ്ഠനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. അക്രമം തടയുന്നതിനിടയിൽ മണികണ്ഠന്റെ ഭാര്യ അന്ന ലക്ഷ്മിക്കും സഹോദരനും പരിക്കേറ്റിരുന്നു, ആനന്ദിന്റെ കൂട്ടാളിയെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒളിവിൽ പോയ ആനന്ദിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പഴയ കേസുകളിലെ പ്രതികളെ കണ്ടെത്തി പിടികൂടാൻ സിറ്റി പൊലീസ് കമ്മീഷണർ കൈക്കൊണ്ട നടപടികളുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ആനന്ദിന്റെ കൈകളിൽ വിലങ്ങ് വീണത്.

No comments