Breaking News

പുഴയിൽ നിന്നും മണലെടുക്കുകയായിരുന്ന സംഘം പൊലീസിനെ കണ്ട് പുഴയിൽ ചാടി സംഘത്തിലെ ഒരാളെ കാണാതായി

കാസർകോട് : പുഴയിൽ നിന്നും മണലെടുക്കുകയായിരുന്ന സംഘം പൊലീസിനെ കണ്ട് പുഴയിൽ ചാടി. സംഘത്തിലെ ഒരാളെ കാണാതായി. രണ്ട് പേർ രക്ഷപ്പെട്ടു.
കാസർകോട് ഷിറിയ പുഴയിൽ അനധികൃത മണലെടുക്കുന്നതിനിടെ പൊലീസിനെ കണ്ട് പുഴയിൽ
ചാടുകയായിരുന്നു. രണ്ട് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു.
ആരിക്കാടി കടവത്ത് സ്വദേശി ഇബ്രാഹിമിനെ 26യാണ് കാണാതായത്.
കുമ്പള കോസ്റ്റൽ പൊലീസ് പരിശോധനക്ക് എത്തിയപ്പോഴാണ് സംഭവം. ഇന്ന് രാത്രിയാണ് സംഭവം. കാണാതായ ആൾക്കായി തിരച്ചിൽ തുടരുന്നു.

No comments