Breaking News

മുൻ പ്രവാസിയെ കിണറിന്റെ ഇരുമ്പു പൈപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


ചീമേനി : മുൻ പ്രവാസിയെ കിണറിന്റെ ഇരുമ്പു പൈപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കയ്യൂർ-ചീമേനി പഞ്ചായത്ത് ഓഫീസിനു സമീപത്തെ വി. ഗംഗാധരൻ (67)ആണ് ജീവനൊടുക്കിയത്. കപ്പിയിടുന്ന ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട ഗംഗാധരനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചീമേനിയിലെ കെട്ടിട ഉടമയായ നന്ദനം കണ്ണന്റെ മകനാണ്. ഭാര്യ: നന്ദിനി. മക്കൾ: അനുരാജ് (ഗൾഫ്), ആതിര. മരുമക്കൾ: ജിതേഷ് (ടൗൺ പൊലീസ് സ്റ്റേഷൻ കാസർകോട്), അശ്വിനി. സഹോദരങ്ങൾ: രുക്മിണി, രോഹിണി, പരേതരായ മാധവൻ, നാരായണൻ. ചീമേനി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

No comments