Breaking News

വിദേശരാജ്യങ്ങളിൽ നിന്നു ഉൾപ്പെടെ കോടിക്കണക്കിനു രൂപ അനധികൃതമായി ഒഴുകിയെത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപക പൊലീസ് റെയ്ഡ്

കാസർകോട്: വിദേശരാജ്യങ്ങളിൽ നിന്നു ഉൾപ്പെടെ കോടിക്കണക്കിനു രൂപ അനധികൃതമായി ഒഴുകിയെത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപക പൊലീസ് റെയ്ഡ്. ഓപ്പറേഷൻ സി. വൈ ഹണ്ട് എന്ന പേരിൽ
സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിൽ 26 പേർ കുടുങ്ങി. പിടിയിലായവരുടെ മൊബൈൽ ഫോണുകളും ബാങ്ക് രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പരിശോധനയ്ക്കു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് മേൽപ്പറമ്പ് സ്റ്റേഷനിലാണ്-ആറ്. മറ്റു പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇങ്ങനെ- കാസർകോട്-5, വിദ്യാനഗർ-5, ഹൊസ്ദുർഗ്ഗ്-4.മഞ്ചേശ്വരം, ബേഡകം, ചന്തേര, നീലേശ്വരം, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽ ഓരോ കേസുകളും രജിസ്റ്റർ ചെയ്തു.
അനധികൃതമായി പണം അയക്കുന്നതിനു ഒത്താശയും സൗകര്യവും ചെയ്തു കൊടുത്തുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

No comments