Breaking News

കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അംഗീകാരങ്ങളുടെ നിറവില്‍

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സംഘടനയുടെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷമാണ് സ്‌കൗട്ട് ഗൈഡ് വിഭാഗം ഒന്നാം സ്ഥാനം നേടുന്നത്. എല്‍.പി വിഭാഗം കുട്ടികളുടെ ബുള്‍ബുള്‍ വിഭാഗം

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം നേടി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കൃഷി , മെഡിക്കല്‍ ക്യാമ്പുകള്‍, സേവന പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലും സംസ്ഥാനത്തും ശ്രദ്ധ നേടിയിട്ടുണ്ട് ക്വിസ് മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ ഒന്നും രണ്ടു സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള സംസ്ഥാന തല അവാര്‍ഡുകളായ രാജ്യ പുരസ്‌കാര്‍ അവാര്‍ഡ് വര്‍ഷംതോറും നേടി കൊണ്ടിരിക്കുന്നു. രാഷ്ട്രപതി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്..

സ്‌കൗട്ട് വിഭാഗം ജില്ല ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍ കൂടിയായ വി.കെ ഭാസ്‌കരന്‍ സ്‌കൂളില്‍ നിന്ന് വിരമിച്ചിട്ടും ഓപ്പണ്‍ യൂണിറ്റ് തുടങ്ങി പ്രവര്‍ത്തനങ്ങള്‍ക് നേതൃത്വം നല്‍കുന്നു. സ്‌കൂളില്‍ നിന്ന് വിരമിച്ച പി.സരോജിനിയും ഓപ്പണ്‍ യൂണിറ്റ് തുടങ്ങി കൂടെയുണ്ട്. പി പ്രമോദിനി ഗൈഡ് വിഭാഗത്തിനും .പ്രീ പ്രൈമറി വിഭാഗത്തിന്റെ ബണ്ണി വിഭാഗത്തിന് എശ്രീജ, സി.വിനീത എന്നിവര നേതൃത്വം നല്‍കുന്നു. രക്ഷിതാക്കളുടെ കമ്മറ്റിയായ ഗ്രൂപ്പ് കമ്മറ്റിയുടെ സജിവമായ പിന്തുണയും സഹകരണവും നല്‍കുന്നു. പിടിഎ എസ് എം സി , ഹെഡ് മാസ്റ്റര്‍ സ്റ്റാഫ് എന്നിവരുടെ പ്രോത്സാഹനവും സഹകരണവുമുണ്ട്.

No comments