സ്ലാബ് ഇളക്കി മാറ്റിയ ഓവുചാലിൽ വീണു ഗൾഫിലേയ്ക്കു മടങ്ങാനിരുന്ന യുവാവ് ആശുപ്രതിയിലായി
കാസർകോട്: സ്ലാബ് ഇളക്കി മാറ്റിയ ഓവുചാലിൽ വീണു ഗൾഫിലേയ്ക്കു മടങ്ങാനിരുന്ന യുവാവ് ആശുപ്രതിയിലായി. കുമ്പള റയിൽവേ സ്റ്റേഷനടുത്തു കഴിഞ്ഞ ദിവസം സ്ലാബ് ഇളക്കി മാറ്റിയതിനെത്തുടർന്നു ഷിറിയ സ്വദേശിയായ യുവാവിന്റെ കാൽ ഓവുചാലിൽ കുടുങ്ങി. പരിക്കേറ്റ യുവാവിനെ പി എച്ച് സിയിലും പിന്നീടു സ്വകാര്യാശുപ്രതിയിലും ചികിത്സിച്ചു.
അതേസമയം ദേശീയപാതയുടെ സർവ്വീസ് റോഡുകളിലും ഓവുചാലുകളുടെ സ്ലാബുകൾ തുറന്നിടുന്നതായും അതു അപകട സാധ്യത ഉണ്ടാക്കുന്നതായും ആക്ഷേപമുണ്ട്. ഫുട്പാത്തിൽ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളതും അപകട ഭീഷണിയായിട്ടുണ്ടെന്നു യാത്രക്കാർ പരാതിപ്പെടുന്നു.
No comments