അർബൻ ബേങ്ക് ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു... നീലേശ്വരം അർബൻ ബേങ്കിൽ നടന്ന പ്രതിഷേധദിന സമരം യുണിയൻ ജില്ലാ സെക്രട്ടറി കെവി വിശ്വനാഥൻ ഉൽഘാടനം ചെയ്തു
നീലേശ്വരം: ബാങ്കിംങ് മെഖലയിൽ ഇന്ന് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിൻ്റെ ഭാഗമായി ഭാരതീയ റിസർവ് ബേങ്കിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ സഹകരണ അർബൻ ബേങ്ക് ജീവനക്കാർ കേരള കോഓപ്പറേറ്റീവ് എംപ്ലോയിസ് യുണിയൻ സ്രി ഐടിയു) വിൻ്റെ നേതൃത്ത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. ബേങ്കിംഗ് മേഖലയിൽ റിസർവ് ബാങ്ക് അടിച്ചേൽപ്പിക്കുന്ന അശാസ്ത്രീയ നിയന്ത്രണങ്ങൾ പിൻവലിക്കുക ,
ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ചായി നിജപ്പെടുത്തുക അർബൻ ബേങ്കുകളിലെ ജനാധിപത്യ സംവിധാനവും സഹകരണ സ്വഭാവവും കവർന്നെടുക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാട് തിരുത്തുക, തുടങ്ങിയ മുദ്രാ വാക്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ദിനം ആചരിച്ചത്.
നീലേശ്വരം സഹകരണ അർബങ്കിൻ്റെ ഹെഡ്ഡാഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ദിന സമരം യൂണിയൻ ജില്ലാ സെക്രട്ടരി കെവി വിശ്വനാഥൻ ഉൽഘാടനം ചെയതു. യുണിറ്റ് പ്രസിഡൻ്റ് ടി വി സ്നേഹരാജൻ അധ്യക്ഷത വഹിച്ചു യൂണിയൻ ഏരിയാ സെക്രട്ടറി കെ രഘു, ജനറൽ മാനേജർ
എംവി രാജീവൻ എന്നിവർ സംസാരിച്ചു. യുണിറ്റ് സെക്രട്ടറി ഏ വി സജേഷ് സ്വാഗതം പറഞ്ഞു
No comments