Breaking News

മഞ്ഞപ്പിത്തം ബാധിച്ച് കാസർകോട് ജില്ലയിൽ ഒരാൾ കൂടി മരിച്ചു...


കാസർകോട്: മഞ്ഞപ്പിത്തം ബാധിച്ച് കാസർകോട് ജില്ലയിൽ ഒരാൾ കൂടി മരിച്ചു. ഉപ്പള, മംഗൽപാടി, കൃഷ്ണനഗറിലെ പരേതനായ ഭോജയുടെ മകൻ രഞ്ജിത്ത്(38)ആണ് ഇന്നലെ (വ്യാഴം) വൈകുന്നേരം മംഗ്ളൂരുവിലെ സ്വകാര്യ ആശുപ്രതിയിൽ മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു.
അഞ്ചു ദിവസം മുമ്പ് പനി ബാധിച്ച രഞ്ജിത്ത് കുമ്പളയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പനി കുറയാത്തതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിലാണ് മഞ്ഞപ്പിത്തം മൂർച്ഛിച്ചതായി കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി മംഗ്ളൂരുവിലെ സ്വകാര്യ ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
അറിയപ്പെടുന്ന കബഡി കളിക്കാരൻ കൂടിയായിരുന്നു രഞ്ജിത്ത്. മാതാവ്: പത്മാവതി. സഹോദരങ്ങൾ: വിജയ കെ ആർ, സതീശ, സുനിൽ, തുളസി കുമാർ, ഉദയ, ദിനേശ, സുജിത്ത്, സച്ചിൻ, പ്രേമ, ഭവന്തി, സുനിത.
മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ രണ്ടു ദിവസത്തിനുള്ളിൽ മരണപ്പെട്ട രണ്ടാമനാണ് രഞ്ജിത്ത്. കഴിഞ്ഞ ദിവസം കോട്ടപ്പാറയിൽ താമസക്കാരനായ ബദിയഡുക്ക, നെല്ലിക്കട്ട സ്വദേശി ഡി. രാധാകൃഷ്ണൻ (48)മരിച്ചിരുന്നു.
അതേ സമയം ജില്ലയിൽ പനി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പനിയും ചുമയും ബാധിച്ച് ആശുപ്രതികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം അനുദിനം വർധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

No comments