വെസ്റ്റ് എളേരി പഞ്ചായത്തിനും ആറ് സ്കൂളുകൾക്കും വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു
നർക്കിലക്കാട്: കേരള ഗ്രാമീണ ബാങ്ക് നർക്കിലക്കാട് ശാഖയുടെ സി എസ് ആർ ഫണ്ട് ഉപയോഗപ്പെടുത്തി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആറ് സ്കൂളുകൾക്കും പഞ്ചായത്തിനുമായി വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു.
വിതരണോദ്ഘാടനം സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു വരക്കാട് VKSHSS-ൽ നടന്ന ചടങ്ങിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീണ ബാങ്ക് നർക്കിലക്കാട് ശാഖാ മാനേജർ ചന്ദ്രശേഖരൻ വി.വി. സ്വാഗതം പറഞ്ഞു.
വെസ്റ്റ് എളേരി പഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജനാർദ്ദനൻ ആദ്യക്ഷനായി.കേരള ഗ്രാമീണ ബാങ്ക് കാസർഗോഡ് റീജിയണൽ മാനേജർ കെ. ഗോവിന്ദകുമാർ മുഖ്യാതിഥിയായി
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് മെമ്പർ അനിൽ കുമാർ, 3-ാം വാർഡ് മെമ്പർ പ്രകാശൻ, വരക്കാട് സ്കൂൾ മാനേജർ രാജൻ വി.കെ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
വരക്കാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റെമി മോൾ ജോസഫ് നന്ദി പറഞ്ഞു.ആറോളം സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ വിതരണ ഉത്ഘാടനത്തിൽ പങ്കെടുത്തു.വാട്ടർ പ്യൂരിഫയെർ വാങ്ങാനുള്ള ഫണ്ട് ഏറ്റുവാങ്ങി
No comments