Breaking News

സേവ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി ബിജെപി പ്രവർത്തകർ ചെമ്പേരി -പാറക്കടവ് -റാണിപുരം റോഡരികിലെ കാടുകൾ വെട്ടിതെളിച്ചു


പാണത്തൂർ: ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജന സേവന രംഗത്ത് ഇരുപത്തിഅഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ സന്ദർഭത്തിൽ രാജ്യവ്യാപകമായി നടന്നു വരുന്ന സേവ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെടുന്ന ചെമ്പേരി–പാറക്കടവ്–റാണിപുരം റോഡിന്റെ ഇരുവശങ്ങളിലുമായി കുളിയാട്ടംകുണ്ട് വരെയുള്ള ഭാഗത്തെ കാടുകൾ ആണ് ബിജെപി എട്ടാം വാർഡ് സമിതിയുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചത്. റോഡരികിലെ കാടുകൾ വളർന്നതുമൂലവും യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലുമാണ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്.

വാർഡ് മെമ്പർ എം. ഷിബു പ്രവർത്തനത്തിന് തുടക്കം കുറിച്ചു. എസ്.ടി. മോർച്ച വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് കെ, വാർഡ് സമിതി പ്രസിഡണ്ട് രാഘവൻ പുല്ലടുക്കം, സെക്രട്ടറി രാജേഷ് പാറക്കടവ്, ട്രഷറർ പിയൂസ് പാറക്കടവ്, വാർഡ് ഇൻചാർജർ ദാമു കേളപ്പങ്കയം, വൈസ് പ്രസിഡണ്ട് പുരുഷോത്തമൻ കേളപ്പങ്കയം എന്നിവർ നേതൃത്വം നൽകി.

കമ്മിറ്റി അംഗങ്ങളായ വിപിൻ പുല്ലടുക്കം, പത്മകുമാർ കുണ്ടുപ്പള്ളി, കുഞ്ഞിക്കണ്ണൻ പാറക്കടവ്, രാമചന്ദ്രൻ കേളപ്പങ്കയം, അനീഷ് പാറക്കടവ് തുടങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

No comments