Breaking News

സിപിഐഎം പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാട്ട് ബഹുജനസംഗമം സംഘടിപ്പിച്ചു



പരപ്പ: സിപിഐഎം പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാട്ട് ബഹുജനസംഗമം സംഘടിപ്പിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി പി മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ടി എൻ ബാബു അധ്യക്ഷനായി.

ലോക്കൽ പരിധിയിലെ മുൻകാല പ്രവർത്തകരായ കെ വി നാരായണൻ കൂരാങ്കുണ്ട് , കെ കുഞ്ഞമ്പു കാരാട്ട്, പി ഗോപാലൻ പാറക്കടവ്, കെ നാരായണൻ ചെമ്പൻകുന്ന്, ചിറ്റമ്മ പന്നിത്തടം, ഇരുമ്പ് പണി മേഖലയിൽ പതിറ്റാണ്ടുകൾ പിന്നിട്ട കുഞ്ഞപ്പൻ കാരാട്ട് എന്നിവരെ ബഹുജന സംഗമ ചടങ്ങിൽ വി.പി.പി മുസ്തഫ ഷാൾ അണിയിച്ച് ആദരിച്ചു.

സിനിമ -മാധ്യമ രംഗത്ത് നിരവധി അവാർഡുകൾ നേടിയ ചന്ദ്രു വെള്ളരിക്കുണ്ട് , മാതൃഭൂമി ന്യൂസ് ചാനൽ അസിസ്റ്റന്റ് എഡിറ്ററും, വിവിധ അവാർഡ് ജേതാവുമായ ഇ. വി ഉണ്ണികൃഷ്ണൻ പരപ്പ, സംസ്ഥാന സാംസ്കാരിക വകുപ്പ് ഫോക് ലോർ അക്കാദമി യുവ പ്രതിഭ അവാർഡ് ജേതാവ് സുനിൽ കണ്ണൻ , ഫ്ലവേഴ്സ് കോമഡി ഫെയിം അനീഷ് കാരാട്ട്, ഒന്നാം ക്ലാസോടെ എംബിബിഎസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് നേടിയ ഐഷത്ത് നേഹ പരപ്പ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

സുനിൽ കണ്ണൻ അവതരിപ്പിച്ച നാടൻ പാട്ടും, കാരാട്ട് ബാലസംഘം പ്രവർത്തകരായ എയ്ഞ്ചൽ & ടീം അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പാർട്ടി നീലേശ്വരം ഏരിയ കമ്മിറ്റി അംഗം

പാറക്കോൽ രാജൻ, എ.ആർ. വിജയകുമാർ , ടി.പി. തങ്കച്ചൻ ,രമണി രവി , കെ.വി.നാരായണൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി എ ആർ രാജു സ്വാഗതവും , ഗിരീഷ് കാരാട്ട് നന്ദിയും പറഞ്ഞു.

No comments