Breaking News

കെ പി സി സി യുടെ ആഹ്വാന പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ പ്രതിഷേധ പ്രകടനം നടത്തി


പരപ്പ : കെ പി സി സി യുടെ ആഹ്വാന പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളംമണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ പ്രതിഷേധ പ്രകടനം നടത്തി.ജനാധിപത്യം അട്ടിമറിക്കാൻ നരേന്ദ്ര മോഡിക്ക് കൂട്ട് നിന്ന മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷ്കുമാർ ഇന്ത്യ രാജ്യത്തിന് തന്നെ അപമാനമാണെന്നും ഇന്ത്യയുടെ ജീവവായുവായ ജനാധിപത്യത്തിൽ കത്തി വെച്ച നരേന്ദ്രമോഡിയും ഗ്യാനേഷ്‌കുമാറും നീതിക്കായ് പോരാടുന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തു കീഴ്പ്പെടുത്താമെന്ന മോഹം നടക്കില്ലെന്നും രാഹുൽ ഗാന്ധിക്കൊപ്പം രാജ്യത്തിൻ്റെ ജനാധിപത്യം സംരക്ഷിക്കാൻ തെരുവിലിറങ്ങി പോരാടാൻ കോൺഗ്രസ് പ്രവർത്തകർ സജ്ജരാകണമെന്നും കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

 മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു നേതാക്കളായ സി ഒ സജി, സിജോ പി ജോസഫ് ,നൗഷാദ് കാളിയാനം, സി വി ബാലകൃഷ്ണൻ, ബാലഗോപാലൻ പി കാളിയാനം, മഹേന്ദ്രൻ കുവാറ്റി, മോഹനൻചാമക്കുഴി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കുഞ്ഞികൃഷ്ണൻ പരപ്പ , ഷെരീഫ് കാരാട്ട് , ഭാസ്ക്കരൻ ബിരിക്കുളം, ഷമീം പുലിയംകുളം, കണ്ണൻ മളൂർകയം,തുടങ്ങിയവർ നേതൃത്വം നല്കി.

No comments