Breaking News

പ്രമുഖ ആദ്ധ്യാത്മിക പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കെ. രാധാകൃഷ്ണൻ (രാധാകൃഷ്ണൻ നരിക്കോട്-69) അന്തരിച്ചു


മാവുങ്കാൽ പ്രമുഖ ആദ്ധ്യാത്മിക പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കെ. രാധാകൃഷ്ണൻ (രാധാകൃഷ്ണൻ നരിക്കോട്-69) അന്തരിച്ചു. മാതൃഭൂമി,ഭാഷാപോഷിണി ഉൾപ്പടെ മലയാളത്തിലെ പ്രമുഖമായ ആനുകാലികങ്ങളിൽ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്.ആത്മവർണ്ണം (കവിതാസമാഹാരം 1994),ഒരു തീർത്ഥാടനവും കുറേ ചിന്തകളും(യാത്രാ വിവരണം-2000),അവസാനപ്പുറം(ലേഖനസമാഹാരം-2014) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ബംഗാളി കവിതകളുടെ മലയാള വിവർത്തനവും നടത്തിയിട്ടുണ്ട്.കൊല്ലൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ശ്രീമൂകാംബിക മാസികയുടെ എഡിറ്ററായി ഏറെക്കാലം പ്രവർത്തിച്ചിരുന്നു.ഇതിൽ എഴുതിയ അവസാനപ്പുറം എന്ന പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാഞ്ഞങ്ങാട് നിന്നുള്ള ജ്ഞാനഗീത മാസികയിലും എഴുതാറുണ്ട്. നിരവധി ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെടുകയും ഏറെ ശ്രദ്ധനേടുകയും ചെയ്ത 'ചന്ദ്രശേഖര തെളിഞ്ഞു കാണണം' എന്ന പ്രശസ്തമായ മലയാള സോപാന ഭക്തിഗാനത്തിന്റെ രചയിതാവ് കൂടിയാണ്. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലുമായി നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. കൊൽക്കത്ത,സൗദി അറേബ്യ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009 മുതൽ മാവുങ്കാൽ ആനന്ദാശ്രമത്തിന് സമീപം നിവൃത്തി' യിലായിരുന്നു താമസം.തളിപ്പറമ്പ് നരിക്കോട്ടെ പരേതരായ ഒ പി നാരായണൻ മാസ്റ്ററുടെയും കുന്നുമ്മൽ പാർവതിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ:രാമചന്ദ്രൻ, നാരായണൻകുട്ടി(റിട്ട.ലോക്കോ പൈലറ്റ്),രാജലക്ഷ്മി(അദ്ധ്യാപിക),പരേതനായ പത്മനാഭൻ(എഫ് എ സി ടി
ആലുവ).ആനന്ദാ ശ്രമത്തിലെ വീട്ടിലെ പുതുവർഷത്തിനുശേഷം വീട്ടിലെ പൊതുദർശനുശേഷം മൃതദേഹം രാവിലെ തളിപ്പറമ്പ് കൈവേലിയിലെ വീട്ടിൽ കൊണ്ടുപോയി. പൊതുദർശനത്തിന് ശേഷം വൈകീട്ട് 3.30ന് നരിക്കോട് സ്മൃതിയിൽ സംസ്കാരം നടക്കും.

No comments