തൃശൂരിൽ നടന്ന സംസ്ഥാന പോണി മിനി സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലക്ക് മൂന്നാം സ്ഥാനം.
കാസർകോട്: തൃശൂരിൽ നടന്ന സംസ്ഥാന പോണി മിനി സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലക്ക് മൂന്നാം സ്ഥാനം. ലൂസേർസ് ഫൈനലിൽ കോട്ടയത്തിനെ 5നെതിരെ 9 സ്കോറുകൾക്കാണ് പരാജയപ്പെടുത്തിയത്. സംസ്ഥാന സെക്രട്ടറി ബിബിൻ ബാബു വിജയികൾക്കു ട്രോഫി സമ്മാനിച്ചു. ടീം കോച്ച് അനന്തു, അമ്പയർ പാനൽ അംഗം കെ.ക്രിപേഷ് സംബന്ധിച്ചു. ജില്ലയിലെ നാല് കളിക്കാർ സംസ്ഥാന ക്യാമ്പിലേക്ക് പ്രവേശനം നേടി.
വിജയിച്ച ടീമംഗങ്ങളെ ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഷാഫി എ.നെല്ലിക്കുന്ന് സെക്രട്ടറി അശോകൻ ധർമ്മത്തടുക്ക ട്രഷറർ റിജിത് കുമാർ കെ സംസഥാന കമ്മിറ്റി ഭാരവാഹികൾ അഭിനന്ദിച്ചു.

No comments