അമ്പലത്തറ ഇലഞ്ഞിമരച്ചോട്ടിൽ ‘നിറക്കൂട്ട്’ തെരുവോര ചിത്രരചന ശ്രദ്ധേയമായി
അമ്പലത്തറ: 65-ാമത് ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അമ്പലത്തറ ഇലഞ്ഞിമരച്ചോട്ടിൽ ‘നിറക്കൂട്ട്’ എന്ന പേരിൽ ചിത്രരചന സംഘടിപ്പിക്കുകയുണ്ടായി.
പ്രശസ്ത ചിത്രകാരൻ ശ്യാമ ശശി മാസ്റ്റർ ‘നിറക്കൂട്ട്’ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കമ്മിറ്റി ചെയർമാൻ ബി. ജയരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിശിഷ്ട അതിഥിയായി അമ്പലത്തറയുടെ ചിത്രകാരി പി. മാധവി മീങ്ങോത്ത് പങ്കെടുത്തു.
സംഘാടക സമിതി ചെയർമാൻ ഡോ. സബിത സി.കെ., ഫിനാൻസ് കമ്മിറ്റി ചെയർമാൻ നാരായണൻ മാടിക്കാൽ, ജനറൽ കൺവീനർ രാജേഷ് പി.വി., വർക്കിംഗ് ചെയർമാൻ പി. ജയകുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജേഷ് സ്കറിയ, വളണ്ടിയർ കമ്മിറ്റി ചെയർമാൻ എൻ. മനോജ്, സുവനീർ കമ്മിറ്റി ചെയർമാൻ ആതിര നാരായണൻ, മീഡിയ കമ്മിറ്റി വൈസ് ചെയർമാൻ റഹ്മാൻ അമ്പലത്തറ എന്നിവർ സംസാരിച്ചു.
സാംസ്കാരിക കമ്മിറ്റി കൺവീനർ പി. പ്രീത ടീച്ചർ സ്വാഗതവും പബ്ലിസിറ്റി കൺവീനർ രാജേന്ദ്രൻ മിങ്ങോത്ത് നന്ദിയും പറഞ്ഞു.
ചിത്രകാരൻ വിനോദ് അമ്പലത്തറയുടെ നേതൃത്വത്തിൽ നിരവധി ചിത്രകാരന്മാർ പരിപാടിയിൽ പങ്കെടുത്ത് ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചത് ശ്രദ്ധേയമായി.
No comments