Breaking News

രാഷ്ട്രീയ സ്വയംസേവക സംഘം പരപ്പ മണ്ഡലം വിജയദശമി മഹോത്സവം കനകപ്പള്ളിയിൽ വെച്ച് നടന്നു...


വെള്ളരിക്കുണ്ട് : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 101-ാംവാർഷികത്തിന്റെ ഭാഗമായി കനകപ്പള്ളിയിൽ വെച്ച് നടന്ന വിജയദശമി മഹോത്സവത്തിൽ നിരവധി ഗണ വേഷധാരികളായ സ്വയംസേവകരും അനുഭാവികളും അമ്മമാരും പങ്കെടുത്തു.വംശീയ വൈദ്യനായ കുഞ്ഞിരാമൻ വൈദ്യർ ഏറാംചിറ്റ അധ്യക്ഷത വഹിച്ചു, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യകാരി അംഗം ഹരീഷ് കുമ്പളപള്ളി മുഖ്യപ്രഭാഷണം നടത്തി. പരപ്പ മണ്ഡൽ കാര്യവാഹ് രാഹുൽ എൻ കെ പരിചയഭാഷണം നടത്തി.രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വാരികയായ കേസരിയുടെ ഉദ്ഘാടന കർമ്മവും നടന്നു. പൊതു പരിപാടിക്ക്  മുൻപായി പരപ്പച്ചാലിൽ നിന്നും കനകപ്പള്ളിയിലേക്ക്  സ്വയംസേവകരുടെ പഥസഞ്ചലനവും നടന്നു.



No comments