പനത്തടി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി പഞ്ചായത്തുതല ഉദ്ഘാടനം പ്രാന്തർകാവ് ജി.യു.പി സ്കൂളിൽ
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബി. രതീഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, പഞ്ചായത്തംഗങ്ങളായ കെ.സി. മോഹൻദാസ്, എം. ബാലകൃഷ്ണൻ, എം. ഷിബു, രാധിക കെ., ഹെഡ്മാസ്റ്റർ വിനയരാജൻ മാസ്റ്റർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സുനിൽ വി.എസ്., കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അടിയന്തര വൈദ്യസഹായത്തിനായി പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ എം.എൽ.എസ്.പി അശ്വതിയുടെയും ആശാ പ്രവർത്തകയുടെയും സേവനവും ലഭ്യമാക്കി.
ഗ്രാമീണ മേഖലയിലെ യുവജനങ്ങളുടെ കലാ-സാംസ്കാരിക, കായിക കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് കേരളോത്സവം. മറ്റ് മേഖലകളിൽ അവസരങ്ങൾ ലഭിക്കാത്ത ഗ്രാമീണ യുവജനങ്ങൾക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാനും കലാ-കായിക സ്വപ്നങ്ങൾക്ക് നിറം പകരാനും ഇതിലൂടെ സാധിക്കുന്നു. യുവജനങ്ങൾക്കിടയിൽ കൂട്ടായ്മയും സൗഹാർദവും വളർത്തുന്നതിനൊപ്പം ദേശീയോദ്ഗ്രഥനത്തിനും കേരളോത്സവം കരുത്തുപകരുന്നു.
വാർഡ് മെമ്പർ ബിജി എ. സ്വാഗതവും സംഘാടക സമിതി കൺവീനർ അനിൽ എൻ. നന്ദിയും രേഖപ്പെടുത്തി.

No comments