കള്ളാർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി; ഫുട്ബോൾ ടൂർണ്ണമെന്റിന് ആവേശകരമായ തുടക്കം
രാജപുരം: കള്ളാർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ ടൂർണ്ണമെന്റിന് രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത പി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീവിദ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോയ് പി.എൽ, രണ്ടാം വാർഡ് മെമ്പർ ലീല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഉദ്ഘാടന മത്സരത്തിൽ ഛത്രപതി കൊട്ടോടിയും, ആഞ്ജനേയ ആടകവും തമ്മിൽ ഏറ്റുമുട്ടിക്കൊണ്ട് ടൂർണ്ണമെന്റിലെ മത്സരങ്ങൾക്ക് ആവേശകരമായ തുടക്കമായി.

No comments