ഒടുവിൽ കുംഭയും ഭൂമിയുടെ അവകാശിയായി
കാസർകോട് : കിനാനൂർ വില്ലേജിലെ മേലടക്കംകുന്ന് സ്വദേശിനി കെ കുംഭയുടെ ഭൂമിയുടെ രേഖക്കായുള്ള ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമം. 72 കാരി യായ കുംഭ 50 വർഷത്തിലധികമായി താമസിച്ചുവരുന്ന ഭൂമിക്കു കാസർകോട് നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ച പട്ടയമേള യുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ. എം ഷാജിയിൽ നിന്നാണ് കുംഭ പട്ടയം ഏറ്റുവാങ്ങിയത്. മൂന്ന് പെൺമക്കളുള്ള കുംഭയുടെ ഭർത്താവ് 40 വർഷം മുമ്പ് മരിച്ചതാണ്. ഇപ്പോൾ ഇളയ മകൾ രജിതക്കൊപ്പമാണ് താമസം. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിയിൽനിന്ന് പട്ടയം ഏറ്റുവാങ്ങാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് കുംഭ പ്രതികരിച്ചു. ഈ സ്ഥലം കാണുക
സുലോചനക്ക് സ്വപ്നസാക്ഷാത്കാരം
അജാനൂർ കടപ്പുറത്തെ സുലോചനക്കിത് സ്വപ്ന സാക്ഷാത്കാരം. പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന നാലര സെന്റ് ഭൂമിയുടെ പട്ടയം മന്ത്രി കെ.എം ഷാജിയിൽനിന്ന് നിറചിരിയോടെ ഏറ്റുവാങ്ങി. അജാനൂർ ഗവ. ഫിഷറീസ് യു.പി സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സുലോചനക്ക് നാല് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. നാല് ആൺമക്കളും മത്സ്യത്തൊഴിലാളികളാണ്. ഏറെ കാലമായി പട്ടയത്തിനായുള്ള കാത്തിരിപ്പിലായിരുന്നെന്ന് സുലോചന പറഞ്ഞു. മകൻ വിനോദിനും മകൾ ലളിതക്കുമൊപ്പമാണ് താമസം.
No comments