വെള്ളരിക്കുണ്ട് ജൂബിലി ചിറ്റ്‌സ് ലക്കി ഡ്രോ: പറമ്പ സ്വദേശിക്ക് ഗോൾഡ് കോയിൻ സമ്മാനം
വെള്ളരിക്കുണ്ട് : ഓണത്തോടനുബന്ധിച്ച് ജൂബിലി ചിറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിവിധ ബ്രാഞ്ചുകളിൽ സംഘടിപ്പിച്ച ലക്കി പ്രൈസ് നറുക്കെടുപ്പിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്രാഞ്ചിൽ നടന്ന നറുക്കെടുപ്പിൽ പറമ്പ സ്വദേശിയായ ജോസഫ് തോമസ് ഗോൾഡ് കോയിൻ സമ്മാനം നേടി.
വെള്ളരിക്കുണ്ട് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. കമ്പനി സി.ഇ.ഒ. ബിജു ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജനറൽ മാനേജർ ബാബു പി.കെ., ജോമിച്ചൻ വർഗിസ്, ജയലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു. ബ്രാഞ്ച് മാനേജർ ജോസഫ് എൻ.ജെ. സ്വാഗതവും അസിസ്റ്റന്റ് മാനേജർ ജോർജ് തോമസ് നന്ദിയും പറഞ്ഞു.
ഗോൾഡ് കോയിന് പുറമേ മറ്റ് സമ്മാനങ്ങളും സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ വിജയികളായ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തു. മധു കൂരാംക്കുണ്ടിലിന്റെ ഗാനാലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു.

No comments