Breaking News

യൂട്യൂബ് മാത്രം ഗുരു; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ GST സോഫ്റ്റ്‌വെയർ വികസിപ്പിച്ച് കൊച്ചുപ്രതിഭ മുഹമ്മദ് ഷമ്മാസ് പാണത്തൂർ !


പാണത്തൂർ: പ്രായം ചെറുതാണെങ്കിലും പ്രതിഭയിലും സാങ്കേതിക മികവിലും വിസ്മയം തീർക്കുകയാണ് മുഹമ്മദ് ഷമ്മാസ്. കള്ളാർ ബൂൺ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ഷമ്മാസ്, യൂട്യൂബ് വീഡിയോകളുടെ സഹായത്തോടെ സ്വയം പഠിച്ച് വ്യാപാരികൾക്ക് ആവശ്യമായ ജിഎസ്ടി (GST) സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്ത് ശ്രദ്ധേയനായിരിക്കുകയാണ്.

വ്യാപാരമേഖലയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സ്വന്തമായി സോഫ്റ്റ്‌വെയർ തയ്യാറാക്കിയ ഷമ്മാസ് അത് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അവതരിപ്പിക്കുകയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. സാങ്കേതികവിദ്യയോടുള്ള താൽപര്യവും സ്വയം പഠിക്കാനുള്ള മനസ്സും സർഗാത്മകതയും ഒത്തുചേർന്നപ്പോൾ ഈ കൊച്ചുപ്രതിഭയ്ക്ക് പ്രായത്തെ മറികടക്കുന്ന നേട്ടം കൈവരിക്കാനായി.

കലാരംഗത്തും ഷമ്മാസ് ഒട്ടേറെ സമ്മാനങ്ങളും വിജയങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. പഠനത്തോടൊപ്പം കലാ-സാങ്കേതിക മേഖലകളിലും മികവ് തെളിയിക്കുന്ന ഷമ്മാസ്, പുതിയ തലമുറയുടെ കഴിവുകളുടെയും സാധ്യതകളുടെയും മികച്ച ഉദാഹരണമാണ്.

കള്ളാർ മിസ്ബാഹുൽ ഹുദാ മദ്രസയിലെ 18-ാമത് റേഞ്ച് തല മത്സരത്തിൽ ജൂനിയർ കലാപ്രതിഭാ പുരസ്കാരവും ഷമ്മാസ് നേടിയിട്ടുണ്ട്.

പാണത്തൂരിലെ താമസക്കാരനായ മോഡേൺ ഹാർഡ്‌വെയർ ഉടമ ഹംസ മൊയ്ദുവിന്റെ മകനാണ് മുഹമ്മദ് ഷമ്മാസ്. യൂണിറ്റിന്റെ മുൻ ട്രഷററായും മുൻ വൈസ് പ്രസിഡന്റായും പ്രവർത്തിച്ച് യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് ഹംസ മൊയ്ദു.

No comments