Breaking News

പിഫാസോ- സലിംകുമാര്‍ നാടകോത്സവം: ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 5 വരെ; രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്യും


പിലിക്കോട്: പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഗാന്ധി - നെഹ്‌റു പഠന കേന്ദ്രം ആതിത്ഥ്യമരുളുന്ന പിഫാസോ -സലിംകുമാര്‍ നാടകോത്സവം ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 5 വരെ നടക്കും. 31ന് രാവിലെ പ്രശസ്ത സിനിമാ താരവും പാലക്കാട് എംഎല്‍എയുമായ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂര്‍ എംഎല്‍എയും സംഘാടക സമിതി ചെയര്‍മാനുമായ സന്ദീപ് വാര്യര്‍ മുഖ്യപ്രഭാഷണം നടത്തും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോക്ടര്‍ പി.പ്രജിത ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ വച്ച് പിഫാസോ അംഗം ബിന്ദു രമേശിന്റെ 'പുലര്‍ച്ചക്കൂറ്റ്', നാടക നടി യശോദ പുത്തിലോട്ടിന്റെ 'മഞ്ചാടിമണികള്‍' എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

No comments