Breaking News

ഗാന്ധിജയന്തി ദിനത്തിൽ വെള്ളരിക്കുണ്ടിൽ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ഐക്യദാർഢ്യ പദയാത്ര നടത്തും


െള്ളരിക്കുണ്ട് : ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തിദിനത്തിൽ വൈകുനേരം 4 മണിക്ക് കല്ലൻച്ചിറയിൽ നിന്ന് വെള്ളരിക്കുണ്ടിലേക്ക് ലഹരി വിരുദ്ധ ക്യാമ്പയിനും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പദയാത്ര നടത്തുന്നു.

സംസ്ഥാന സർക്കാരിന്റെ ദി നാർക്കോ ഹണ്ട് ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ കർമ്മപദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായണ് ലഹരിവിരുദ്ധ ക്യാമ്പയിനും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പദയാത്രയും ലഹരിമുക്തമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി പുതുതലമുറയുടെ ലക്ഷ്യബോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ലഹരി ഉപയോഗം മൂലമുണ്ടാകുന്ന കുടുംബ-സാമൂഹിക ബന്ധങ്ങളുടെ തകർച്ചയെക്കുറിച്ചും ലഹരിക്കെതിരായ നിയമനടപടികളെക്കുറിച്ചും ബോധവൽക്കരണവും നടക്കും ത്രിതല ജനപ്രതിനിധികൾ . സഹകാരികൾ .പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവർ പദയാത്രയിൽ അണിചേരും വൈകുനേരം 5 മണിക്ക് വെള്ളരിക്കുണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ സംസ്ഥാന നേതാക്കൾ സംബന്ധിക്കും

No comments