Breaking News

ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ട് മുതൽ; ഡിസംബർ 18-ന് ക്രിസ്മസ് ആഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും



തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് തുടങ്ങും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ പരീക്ഷകൾ ഡിസംബർ എട്ടുമുതൽ 17 വരെ നടക്കും. എൽപി ക്ലാസുകളിലെ പരീക്ഷ ഡിസംബർ 11 മുതൽ 17 വരെയാണ്.

ഡിസംബർ 18-നാണ് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം. തുടർന്ന് ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കും. ഡിസംബർ 28-നാണ് തുറക്കുക.

No comments