ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവം കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ 506 പോയിന്റ് നേടി കമ്പല്ലൂർ ഗവ. ഹയർസെ ക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 480 പോയിന്റ് നേടി ചായ്യോത്ത് ഗവ.ഹയർസെ ക്കൻഡറി സ്കൂൾ രണ്ടാം സ്ഥാന
ത്തുമെത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ 250 പോയിന്റോടെ കമ്പല്ലൂർ സ്കൂളും 193 പോയിന്റോ ടെ വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയർസെക്കൻഡറി സ്കൂളും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാ ക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 243 പോയിന്റ് നേടി സെന്റ് മേരീ സ് ഇംഗ്ലീഷ് മീഡിയം ചിറ്റാരി ക്കാൽ ഒന്നും 183 പോയിന്റോടെ ചായ്യോത്ത് ഗവ. ഹയർസെക്കൻ ഡറി സ്കൂളും രണ്ടും സ്ഥാനം കര സ്ഥമാക്കി. യുപിയിൽ 80 വീതം പോയിന്റ് നേടി ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളും എംജിഎംഎയുപി കോട്ടമലയും ഒന്നാം സ്ഥാനം പങ്കിട്ടു. 78 വീതം പോയിന്റ് നേടിയ സെന്റ് തോമസ് തോമാപുരവും, സെന്റ് മേരീ സ് ഇംഗ്ലീഷ് മീഡിയം ചിറ്റാരിക്കാ ലും രണ്ടാം സ്ഥാനം പങ്കിട്ടു. എപിയിൽ നിർമലഗിരി എഎൽപി സ്കൂൾ വെള്ളരിക്കുണ്ട് 65 പോയിന്റ് നേടി ഒന്നും പാലാ വയൽ എൽപി, തോമാപുരം എൽപി എന്നിവ 63 പോയിന്റ് വീതം നേടി രണ്ടും സ്ഥാനം കര സ്ഥമാക്കി.
സംസ്കൃതം കലോത്സവത്തിന് ഹൈസ്കൂൾ വിഭാഗം പരപ്പ ഗവ. ഹയർസെക്കൻഡറി സ്കൂൾ 85 പോയിന്റ് നേടി ഒന്നും വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ 81 പോയിന്റ് നേടി രണ്ടും സ്ഥാനം നേടി. യുപിയിൽ കുമ്പഉപ്പള്ളി എയുപി സ്കൂൾ 90 പോയി ന്റ് നേടി ഒന്നും 88 പോയിന്റ് നേടി പാലാവയൽ സെന്റ് ജോൺസ് രണ്ടും സ്ഥാനം കരസ്ഥമാക്കി. അറബിക് കലോത്സവത്തിന് ഹൈസ്കൂൾ വിഭാഗത്തിൽ 84പോയിന്റ് നേടി പരപ്പ സ്കൂളും, 82
പോയിന്റ് നേടി പെരുമ്പട്ട ഗവ. ജിഎച്ച്എസ്എസും ഒന്നും രണ്ടും സ്ഥാനം നേടി. യുപിയിൽ അൽബുക്കാരിയ കുന്നുംകൈ 65 പോയിന്റ് നേടി ഒന്നും 61 പോയി ന്റ് നേടി പരപ്പ് സ്കൂൾ രണ്ടും സ്ഥാനം നേടി. എപിയിൽ പര പ്പ ഗവ. സ്കൂൾ, കടുമേനി എസ്എൻഡിപി സ്കൂൾ, കുന്നും കൈ അൽബുക്കാരിയ യുപി എന്നിവ 44 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 42 പോയിന്റ് വീതം നേടി മൗക്കോട് ഗവ. എൽപി സ്കൂൾ, പാലാവയൽ എൽപി സ്കൂൾ എന്നിവ രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളനം ഗോവി ന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്ഘാടനംചെയ്തു. എൻ വി പ്രമോദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ രാജൻ പാറ ക്കോൽ, ജെസി ചാക്കോ, പഞ്ചാ യത്ത് അംഗങ്ങളായ പി വി ജിത, മിനി മാത്യു, റോസിലിൻ സിബി, എം ലക്ഷ്മി, മിനി ആന്റണി, മിനി രവീന്ദ്രൻ, ഷീബ ഉണ്ണികൃഷ്ണൻ, പ്രധാനധ്യാപകൻ എം കെ പ്രസാ ദ്, എം വി പ്രമോദ് കുമാർ, ജോർ ജ് ജോസഫ്, ജിതേഷ് ജോസഫ്, പി ജെ ആൻഡ്രൂസ്, വി വി രാഘ വൻ, സി സി അരൂപ്, സി ചന്ദ്രൻ, രഞ്ജു ബാബുരാജ്, ഷൈജു എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്
പഞ്ചായത്ത് രാജു കട്ടക്കയം, ജില്ലാ പഞ്ചായ ത്ത് അംഗം ബിൻസി ജെയിൻ, എഇഒ ജോയ എം ജോർജ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ മിനി പോൾ സ്വാഗതവും മാർട്ടിൻ ജോസഫ് നന്ദിയും പറഞ്ഞു.

No comments