മൂര്‍ച്ചയുള്ള ആയുധം ആഴത്തിലിറക്കി നശിപ്പിച്ചത് 1300 ലധികം വാഴകള്‍; വയനാട്ടില്‍ കര്‍ഷകരുടെ പരാതിയില്‍ അന്വേഷണം തുടങ്ങി പൊലീസ്
കല്‍പ്പറ്റ: മൂര്‍ച്ചയുള്ള ആയുധം ആഴത്തിലിറക്കി 1300 ലധികം വാഴകള്‍ നശിപ്പിച്ചു. മുട്ടില്‍ ചിരഞ്ഞിച്ചാലില്‍ പാറെപറമ്പില്‍ ജയിംസ്, കൊരലാളി ദേവകുമാര്‍ എന്നിവരുടെ വാഴത്തോട്ടമാണ് അജ്ഞാതര്‍ നശിപ്പിച്ചിരിക്കുന്നത്. പ്രധാന റോഡില്‍ നിന്ന് മുന്നൂറ് മീറ്ററിലധികം ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്ന തോട്ടത്തില്‍ രാത്രിയെത്തിയായിരിക്കാം ഇത് ചെയ്തതെന്നാണ് സംശയിക്കുന്നത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വാഴ തൈകളുടെ അപ്പുറം എത്തുന്ന തരത്തില്‍ കുത്തിയിറിക്കിയിരിക്കുകയാണ്. 1500-ല്‍ അധികം വാഴകള്‍ ഇത്തരത്തില്‍ നശിപ്പിച്ചിട്ടുണ്ട്. മൂര്‍ച്ചയുള്ള ആയുധവുമായി കൃത്യമായി പ്ലാന്‍ ചെയ്ത് വന്നാണ് തോട്ടം നശിപ്പിച്ചിരിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് വാഴകള്‍ കുലയിടും മുമ്പെ തന്നെ കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.

No comments