അനന്തമായ ടൂറിസം സാധ്യതകൾ ഉള്ള ജില്ലയാണ് കാസർകോടെന്ന് ടൂറിസം സാംസ്ക്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്
കാസർകോട് :അനന്തമായ ടൂറിസം സാധ്യതകൾ ഉള്ള ജില്ലയാണ് കാസർകോടെന്ന് ടൂറിസം സാംസ്ക്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു ബിആർഡിസി സംഘടിപ്പിച്ച ബേക്കൽ ലാൻ്റൺ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
ബീച്ച് ടൂറിസം സാഹസിക ടൂറിസം ഫാം ടൂറിസം കൾച്ചറൽ ടൂറിസം കായൽ ടൂറിസം തുടങ്ങി എല്ലാ ടൂറിസം സാധ്യതകളും നിലനിൽക്കുന അക്ഷയഖനിയാണ് കാസർകോടെന്ന് മന്ത്രി തുടർന്ന് പറഞ്ഞു കോട്ടപ്പുറത്ത് നിലവിൽ 40 ഹൗസ് ബോട്ടുകളുണ്ട് രണ്ടു വർഷത്തിനും ഇത് 250 ആയി വർധിക്കാം ടൂറിസം വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കേണ്ടത് അനിവാര്യമാണ് ജില്ലയിൽ ഒരു ദിവസം പൂർണമായും ചെലവഴിച്ച് എംപി എം എൽ എ മാ മറ്റു ജനപ്രതിനിധികൾ ജില്ലാ കളക്ടർ മറ്റു ദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തുമെന്നും മന്ത്രി ഉറപ്പ് നൽകി. കെ നീലകണ്ഠൻ എം എൽ എ അധ്യക്ഷത വഹിച്ചു രാജ്മോഹൻ ഉണ്ണിത്താൻ എം പി കല്ലട്ര മാഹിൻ എംഎൽ എ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് പ്രോഗ്രാം ചീഫ് കോർഡിനേറ്റർ ഹക്കിം കുന്നിൽ ബിആർ ഡി സി ജനറൽ മാനേജർ കെ എം രവീന്ദ്രൻ ജന പ്രതിനിധികൾ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ സംസാരിച്ചു

No comments