Breaking News

അഡ്വ. എം.വി. ഭാസ്കരൻ; പനത്തടിയിൽ സർവകക്ഷി അനുസ്മരണ യോഗം നടന്നു


പനത്തടി: മലനാട് വികസന സമിതിയുടെ സ്ഥാപകനും പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന അഡ്വ. എം.വി. ഭാസ്കരന്റെ നിര്യാണത്തിൽ സമിതിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. ഇന്ന് വൈകിട്ട് നാലിന് പനത്തടി ടൗണിലായിരുന്നു യോഗം.

മലനാട് വികസന സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അഡ്വ. എം.വി. ഭാസ്കരന്റെ വിയോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെയും പ്രതിനിധികൾ അനുശോചനം രേഖപ്പെടുത്തി.

മലനാട് വികസന സമിതി ചെയർമാൻ ആർ. സൂര്യനാരായണ ഭട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമിതി ജനറൽ സെക്രട്ടറി ബി. അനിൽകുമാർ സ്വാഗതം ആശംസിച്ചു.

പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ്, വൈസ് പ്രസിഡന്റ് പത്മകുമാരി, ഷൈജി ഓട്ടപ്പള്ളി (ജോസഫ് ഗ്രൂപ്പ്), കൂക്കൾ രാഘവൻ, പി. രാജൻ, എ.സി. മാത്യു, ജോർജ് വർഗീസ്, സുപ്രിയ അജിത്ത്, കൂക്കൾ ബാലകൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, പ്രതീഷ്, കെ.എസ്. മാത്യു, കള്ളാർ മാധവൻ, അജി ജോസഫ്, വിൻസന്റ് (മെമ്പർ), മധുസൂദനൻ റാണിപുരം തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സഹപാഠികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ യോഗത്തിൽ പങ്കെടുത്ത് അഡ്വ. ഭാസ്കരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

No comments