മൊബൈൽ ഫോൺ ഹാക്ക് ചെയ്തു ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ടുപേരുടെ പണം തട്ടിയതായി കേസ്
ബിരിക്കുളം: മൊബൈൽ ഫോൺ ഹാക്ക് ചെയ്തു ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ടുപേരുടെ പണം തട്ടിയതായി കേസ്. ബിരിക്കുളം കാട്ടിപ്പൊയിൽ കണ്ണോത്ത് ഹൗസിൽ കെ പ്രസാദ് കുമാർ, നീലേശ്വരം തൈക്കടപ്പുറം പ്രിയദർശനെ കോളനിയിലെ കിഴക്കേ പുരയിൽ കെ പി ശശിധരൻ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് പണം തട്ടിയെടുത്തത്. പ്രസാദിന്റെ കേരള ഗ്രാമീൺ ബാങ്ക് നീലേശ്വരം ശാഖയിലെ അക്കൗണ്ടിൽ നിന്നും 35 49 5 രൂപയും ശശിധരന്റെ 46,000 രൂപയും ആണ് ബാങ്ക് അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത്. ഇവരുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് ഗൂഗിൾ പേ വഴിയാണ് പണം പിൻവലിച്ചത് ഇരുവരുടെയും പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

No comments