Breaking News

വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ; സുനിൽകുമാറിനെ അനുമോദിച്ച് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി


കിനാനൂർ കരിന്തളം: വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ കുവാറ്റി സ്വദേശി സുനിൽകുമാറിനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വീട്ടിലെത്തി അനുമോദിച്ചു.

തിരുവനന്തപുരം നടന്ന ചടങ്ങിൽ ഡി.ജി.പി.യാണ് സുനിൽകുമാറിന് മെഡൽ സമ്മാനിച്ചത്.

കാക്കി യൂണിഫോമിനോട് നീതി പുലർത്തി സേവനകാലയളവിലുടനീളം കൃത്യനിഷ്ഠയോടെ ജോലി ചെയ്ത് നാടിന് മാതൃകയായ സുനിൽകുമാർ മലയോരത്തിന്റെ അഭിമാനമാണെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് തോമസ് പറഞ്ഞു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കളായ ജനാർദ്ദനൻ കക്കോൾ, മഹേന്ദ്രൻ കുവാറ്റി, വിഷ്ണു പ്രകാശ്, അമ്പാടി തുടങ്ങിയവർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് അനുമോദിച്ചത്.

No comments