Breaking News

കേന്ദ്ര സർക്കാരിന്റെ റേഷൻ നയങ്ങൾക്കെതിരെ വെള്ളരിക്കുണ്ടിൽ പോസ്റ്റ്‌ ഓഫീസിന് മുമ്പിൽ റേഷൻ വ്യാപാരികളുടെ പ്രതിഷേധ സമരം കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: റേഷൻ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണസമരം സംഘടിപ്പിച്ചു.

നവംബർ 2ന് രാവിലെ 10 മണിക്ക് നടന്ന പരിപാടി കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ ഉദ്ഘാടനം ചെയ്തു.

റേഷൻ മേഖലയെ സംരക്ഷിക്കുക, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനം നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എ.എ.വൈ (AAY) കാർഡുടമകൾക്കുള്ള റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

എല്ലാ റേഷൻ കാർഡുടമകൾക്കും നിശ്ചിത വിലയ്ക്ക് 10 കിലോ ഭക്ഷ്യധാന്യങ്ങളും നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യഎണ്ണയും ലഭ്യമാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ മുഖ്യപ്രഭാഷണം നടത്തി. രമേശൻ കൊല്ലംപാറ ,ശശിധരൻ തട്ടുമ്മൽ, എന്നിവർ സംസാരിച്ചു. യോഗത്തിൽ താലൂക്ക് പ്രസിഡന്റ്‌ സജീവ് പാത്തിക്കര ആദ്യക്ഷനായി. ശശിധരൻ പെരിയങ്ങാനം സ്വാഗതവും പ്രമോദ് മങ്കയം നന്ദിയും പറഞ്ഞു

No comments