Breaking News

താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്ക് കോട്ടപ്പാറ–വരഞ്ഞൂർ–കിളിയളം വഴി കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കുക ; ടാഗോർ പുരുഷ സ്വയം സഹായ സംഘത്തിന് പുതിയ ഭാരവാഹികൾ

ബാനം: കോട്ടപ്പാറ ടാഗോർ പുരുഷ സ്വയംസഹായ സംഘത്തിന്റെ പതിനേഴാം വാർഷികവും വാർഷിക ജനറൽ ബോഡി യോഗവും നടന്നു.

സംഘം സെക്രട്ടറി മനോജ് സി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അനിൽകുമാർ കെ.ആർ. അധ്യക്ഷത വഹിച്ചു. രക്ഷാധികാരി രാധാകൃഷ്ണൻ കിഞ്ഞോൽ യോഗം ഉദ്ഘാടനം ചെയ്തു.

പുതിയ ഭാരവാഹികളായി ശ്രീജിത്ത് കുമാർ കെ.ആർ. (പ്രസിഡന്റ്), അനിൽകുമാർ കീത്തോൽ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്ക് കോട്ടപ്പാറ–വരഞ്ഞൂർ–കിളിയളം വഴി കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കുക, കോട്ടപ്പാറ ഭാഗത്തെ വൈദ്യുതി വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രമേയങ്ങൾ യോഗം പാസാക്കി.

ജോയിന്റ് സെക്രട്ടറി ഹരീഷ് കുമാർ എ. നന്ദി പറഞ്ഞു.

No comments