Breaking News

സ്കൂട്ടറിൽ വിൽപ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്ന എംഡിഎംഎ യുമായി രണ്ടു പേർ നീലേശ്വരത്ത് അറസ്റ്റിൽ

നീലേശ്വരം : സ്കൂട്ടറിൽ വിൽപ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്ന എംഡിഎംഎ യുമായി രണ്ടു പേർ നീലേശ്വരത്ത് അറസ്റ്റിൽ. ഹൊസ്ദുർഗ്, പുഞ്ചാവി, ഒഴിഞ്ഞ വളപ്പിലെ സലാം ഖലീൽ (41), പുഞ്ചാവി, സദ്ദാംമുക്കിലെ കെ. ആഷിഖ് (30) എന്നിവരെയാണ് നീലേശ്വരം എസ്ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇന്നലെ (വെള്ളി) രാത്രി പത്തേകാൽ മണിയോടെ കോട്ടപ്പുറത്ത് നടത്തിയ വാഹനപരിശോധനക്കിടയിലാണ് ഇരുവരും അറസ്റ്റിലായത്. ഇവരിൽ നിന്നു 1.50 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ഇവർക്ക് എവിടെ നിന്നാണ് മയക്കു മരുന്ന് ലഭിച്ചതെന്നു കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.

No comments