പെൻഷൻകാർക്ക് രണ്ട് ശതമാനം ക്ഷാമാശ്വാസം : കെ.എസ്.എസ്.പി.എ പരപ്പ നിയോജക മണ്ഡലം കമ്മിറ്റി വെള്ളരിക്കുണ്ട് സബ് ട്രഷറിയ്ക്ക് മുമ്പിൽ ആഹ്ലാദ പ്രകടനം നടത്തി
വെള്ളരിക്കുണ്ട്: സർവ്വീസ് പെൻഷൻകാർക്കും, കുടുംബ പെൻഷൻകാർക്കും രണ്ട് ശതമാനം ക്ഷാമാശ്വാസം അനുവദിച്ച വി.ഡി. സതീശൻ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കെ.എസ്.എസ്.പി.എ പരപ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് സബ് ട്രഷറിയ്ക്ക് മുമ്പിൽ ആഹ്ലാദ പ്രകടനവും, പൊതുയോഗവും നടത്തി. കെ. എസ് എസ്.പി എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ എവുജി ൻ ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലം പ്രസിഡണ്ട് വി.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തോമസ് മാത്യു., ജി മുരളീധരൻ, പി . എ ജോസഫ്, സി . എ ജോസഫ്, കെ കുഞ്ഞമ്പുനായർ സി.വി ശ്രീധരൻ ആലീസ് കുര്യൻ, ജോസുകുട്ടി അറയ്ക്കൽ, പി.ജെ ജോസ്, കെ.വി. തോമസ്, വി.ജെ. ജോർജ്ജ്, എം.ജി വേണുഗോപാലൻ, സി. ജെ ജെയിംസ്, ബെന്നി തോമസ് എന്നിവർ പ്രസംഗിച്ചു.

No comments