Breaking News

ജൽജീവൻ മിഷൻ പദ്ധതി ഉപയോഗപ്പെടുത്തി നീലേശ്വരം അഴിത്തലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം: യുവമോർച്ച


നീലേശ്വരം: ഒരു ഭാഗത്ത് കടലും മറു ഭാഗത്ത് പുഴയും അഴിമുഖവും ആയി ചുറ്റപ്പെട്ടുകിടക്കുന്ന കാസർഗോഡ് ജില്ലയിലെ  പ്രകൃതിരമണീയവും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമായ അഴിത്തലയിലെ പ്രദേശവാസികൾ ഒരു തുള്ളി ശുദ്ധജലത്തിന് വേണ്ടി അനുഭവിക്കുന്ന പ്രയാസം മനസ്സിലാക്കി എല്ലാ വീടുകളിലും കുടിവെള്ളവും ശുദ്ധജലവും എത്തിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയിൽ ഈ പ്രദേശത്തെ ഉൾപ്പെടുത്തി അതിന് ആവശ്യമായ നടപടികൾ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉടൻ ആരംഭിക്കണമെന്ന് യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത് അധികാരികളോട് ആവശ്യപ്പെട്ടു.

 2024ഓടെ രാജ്യത്തെ മുഴുവൻ വീടുകളിലും പൈപ്പുവെള്ളം എത്തിക്കാൻ കേന്ദ്ര സർക്കാരിൻ്റെ പദ്ധതി സംസ്ഥാനത്ത് അന്ധമായ മോദി വിരോധം മൂലം ഇഴഞ്ഞുനീങ്ങുകയാണ്. ഇതുമൂലം കുടിവെള്ളക്ഷാമം നേരിടുന്ന ഇത്തരം പ്രദേശത്ത് ഉള്ള ജനങ്ങൾ വളരെയധികം പ്രയാസം അനുഭവിക്കുകയാണ്. സംസ്ഥാനത്ത് ഈ പദ്ധതിക്കുവേണ്ടി 1804 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഈ തുക പാഴാക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശക്തമായി ഇടപെട്ട്  കുടിവെള്ള ക്ഷാമത്തിന് അടിയന്തര ഇടപെടൽ നടത്തണമെന്നും യുവമോർച്ച ആവശ്യപ്പെടുന്നു.

  അഴിത്തല ഉൾപ്പെടുന്ന പ്രദേശം മുമ്പ് നടന്ന പഞ്ചായത്തിലാണ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്, ആ സമയത്ത് 2015 ൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ഉദ്ഘാടനം ചെയ്യപ്പെട്ട  ജലനിധി കുടിവെള്ള പദ്ധതി ലക്ഷങ്ങൾ ചെലവഴിച്ചതല്ലാതെ നാട്ടുകാർക്ക് ഇന്നേവരെ യാതൊരുവിധ പ്രയോജനവും ലഭിച്ചില്ലെന്നും യുവമോർച്ച ആരോപിക്കുന്നു. പദ്ധതിക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പമ്പ് ഹൗസും വെള്ളം ശുദ്ധീകരിക്കുന്ന അനുബന്ധ ഉപകരണങ്ങളും അധികാരികളുടെ അനാസ്ഥമൂലം പൂർണമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാനായി പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ സ്വപ്നപദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതി അയിത്തല പ്രദേശത്ത് നടപ്പിലാക്കാൻ അധികാരികൾ ഉടൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം മുനിസിപ്പാലിറ്റി ജല അതോറിറ്റി ഓഫീസിന് മുമ്പിലും അതിശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും യുവമോർച്ച നേതാക്കൾ അറിയിച്ചു.

No comments