ശ്രദ്ധേയമായ പ്രവർത്തന മികവിന് അംഗീകാരം; ചിറ്റാരിക്കാൽ വൈസ്മെൻ പ്രസിഡന്റ് ഷിജിത്ത് കുഴുവേലിയെ ആദരിച്ചു
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർനാഷണൽ ക്ലബിനിത് ഇത് അഭിമാന നിമിഷം. പ്രവർത്തന ശൈലികൊണ്ടും വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ച വച്ച യൂത്ത് ലീഡർ ചിറ്റാരിക്കാൽ വൈസ്മെൻ പ്രസിഡന്റ് ഷിജിത്ത് കുഴുവേലിയെ വൈസ് മെൻ ഡിസ്ട്രിക്റ്റ് സിക്സ് ആദരിച്ചു. ഡിസ്ട്രിക്റ്റ് സിക്സ് ഡി ജി ജോർജുകുട്ടി കരിമഠത്തിന്റെ അദ്ധ്യക്ഷതയിൽ വൈസ് മെൻ ഇന്റർനാഷണൽ ട്രഷറർ ടി എം ജോസ്, റീജിയണൽ ഡയറക്ടർ സി വി ഹരിദാസൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
No comments