വൈ.എം.സി.എ അഖിലലോക പ്രാര്‍ത്ഥനാ വാരാചരണ ഭാഗമായുള്ള ജില്ലാതല വാരാചരണത്തിന് പരപ്പയില്‍ തുടക്കമായി
പരപ്പ: വൈ.എം.സി.എ അഖിലലോക പ്രാര്‍ത്ഥനാ വാരാചരണത്തിന്റെ ഭാഗമായുള്ള ജില്ലാ തല വാരാചരണത്തിന് പരപ്പയില്‍ തുടക്കമായി. വാരാചരണം 13 ന് നീലേശ്വരത്ത് സമാപിക്കും.
പ്രാര്‍ത്ഥനാവാരാചരണത്തിന്റെ ഉദ്ഘാടനവും വൈ.എം.സി.എ പരപ്പ യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും പരപ്പ വിമലഗിരി പാരീഷ് ഹാളില്‍ വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോനപള്ളി വികാരി റവ. ഡോ.ജോണ്‍സണ്‍ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. പരപ്പ വൈ.എം.സി.എ പ്രസിഡണ്ട് ജോസ് പാലക്കുടി അധ്യക്ഷം വഹിച്ചു. വൈസ്‌മെന്‍സ് ഇന്റര്‍നാഷണല്‍ ട്രഷറര്‍ ടി.എം.ജോസ് മുഖ്യാതിഥിയായിരുന്നു. പരപ്പ സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോസ് കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് സബ്ബ് റീജിയണ്‍ ചെയര്‍മാന്‍ ടോംസണ്‍ ടോം നേതൃത്വം നല്‍കി.
പുതിയ അംഗങ്ങള്‍ക്ക് വൈ.എം.സി.എ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മാനുവല്‍ കുറിച്ചിത്താനം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സബ്ബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ സിബി വാഴക്കാല, വനിതാഫോറം കണ്‍വീനര്‍ ടിജി ദേവസ്യ, ബിജു കൊച്ചുപൂവക്കോട്ട്, ജെയിംസ് ആലക്കുളം, ജെന്‍സണ്‍ ചുരത്തില്‍, ജെയിംസ് മങ്കോട്ടയില്‍ എന്നിവര്‍ സംസാരിച്ചു.
ജോസ് പാലക്കുടി (പ്രസിഡണ്ട്), ജെയിംസ് മാങ്കോട്ടയില്‍(വൈസ് പ്രസിഡണ്ട്), ജെയിംസ് ആലക്കുളം(സെക്രട്ടറി), റിജില്‍ അരീക്കുഴി (ജോയിന്റ് സെക്രട്ടറി), ജെന്‍സണ്‍ ചുരത്തില്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
അഖിലേന്ത്യ മെഡിക്കല്‍ എന്‍ഡ്രന്‍സ് പരീക്ഷയില്‍ (നീറ്റ്) 1866-ാം റാങ്കും ഓള്‍ ഇന്‍ഡ്യ അഗ്രികള്‍ച്ചറല്‍ എക്‌സാമില്‍ 99 പെര്‍സെന്റൈലും കരസ്ഥമാക്കിയ സി.എച്ച് ആയിഷത്ത് നേഹയെ ഉപഹാരം നല്‍കി അനുമോദിച്ചു.
No comments