'ഇടത്തിലവളപ്പ്-മാങ്ങോട് റോഡ് പ്രവർത്തി പൂർത്തിയാക്കണം'': DYFI താലോലപൊയിൽ യൂണിറ്റ് സമ്മേളനം സമാപിച്ചു
ഭീമനടി: DYFI താലോലപ്പൊയിൽ യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സി വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി അംഗങ്ങളായ അഖിൽ, വിപിൻ, രഞ്ജിനി എന്നിവരും ടി എൻ ചന്ദ്രൻ, പി വി തമ്പാൻ, ടി വി രാജീവൻ, ഷൈല തമ്പാൻ എന്നിവരും സംസാരിച്ചു . സമ്മേളനത്തിന്റെ ഭാഗമായി താലോലപ്പൊയിൽ ശ്മശാനത്തിലേക്ക് ആവശ്യമായ പണിയായുധങ്ങളും സ്ട്രെച്ചറും വിതരണം ചെയ്തു. ഇടത്തിലവളപ്പ് - മാങ്ങോട് റോഡിന്റെ പണി അടിയന്തരമായി പൂർത്തിയാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
No comments