ക്ലീൻ ഇന്ത്യ ക്യാമ്പയിൻ: എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് അടക്കം മൂന്ന് ക്ലബ്ബുകൾക്ക് ജില്ലാതല പുരസ്ക്കാരം
കാഞ്ഞങ്ങാട്: നെഹ്റു യുവകേന്ദ്ര ദേശീയ വ്യാപകമായി സംഘടിപ്പിച്ച ക്ലീൻ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി മികച്ച രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയതിന് കാസർഗോഡ് ജില്ലാ തലത്തിൽ നെഹ്റു യുവകേന്ദ്ര നൽകുന്ന അവാർഡിന് 3 ക്ലബ്ബുകളെ തെരഞ്ഞെടുത്തു. യൂത്ത് ഫൈറ്റേഴ്സ് എണ്ണപ്പാറ, സംഘം പട്ട്ള , അറ്റ്ലസ് സ്റ്റാർ ആലംപാടി ക്ലബ്ബുകൾക്കാണ് അവാർഡ്.
ഒക്ടോബർ മാസത്തിൽ വിദ്യാലയങ്ങൾ അടക്കമുള്ള പൊതു സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ തുടങ്ങിയവയിലെ ശുചീകരണം, ജലാശയങ്ങളിലെ ശുചീകരണ പ്രവർത്തങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കലും കൈമാറലും തുടങ്ങിയ പരിഗണിച്ചാണ് പ്രോത്സാഹന അവാർഡ്. ജില്ലാകളക്ടർ അടങ്ങിയ സമിതിയാണ് മികച്ച ക്ലബ്ബുകളെ തെരഞ്ഞെടുത്തത്.
No comments