Breaking News

ഹോസ്ദുർഗ് ബിആർസി ബാനം പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ 'അതിജീവനം' ശില്പശാല സംഘടിപ്പിച്ചു


പരപ്പ: സമഗ്ര ശിക്ഷാ കേരളം ഹോസ്ദുർഗ്  ബി ആർ സി യുടെ  കീഴിൽ പ്രവർത്തിക്കുന്ന ബാനം പ്രാദേശിക പ്രതിഭാ കേന്ദ്രം അതിജീവനം ശില്പശാല നടത്തി. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീജ പി പരിപാടി ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ ചടങ്ങിൽ മുഖ്യാതിഥി ആയി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ രാമചന്ദ്രൻ, പി ഇ സി സെക്രട്ടറി ഗോപി മാസ്റ്റർ, പി ടി എ പ്രസിഡണ്ട് രാജീവൻ പി, എസ് എം സി ചെയർമാൻ ബാനം കൃഷ്ണൻ, പ്രതിഭാ കേന്ദ്രം ഇൻ ചാർജ് സഞ്ജയൻ മനയിൽ എന്നിവർ  ആശംസകളർപ്പിച്ചു  സംസാരിച്ചു. ബാനം വാർഡ് മെമ്പർ സി ഗോപാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. പ്രതിഭാ കേന്ദ്രം കൺവീനർ ബാലചന്ദ്രൻ പി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സി ആർ സി കോഡിനേറ്റർ ശാരിക കെ നന്ദിയും രേഖപ്പെടുത്തി. ബി ആർ സി ട്രെയിനർ വിജയലക്ഷ്മി ടീച്ചർ സി ആർ സി കോഡിനേറ്റർ നിഷ ടീച്ചർ എന്നിവർ പരിശീലന ക്ലാസിന് നേതൃത്വം നൽകി. സി ആർ സി കോഡിനേറ്റർ സുപർണ്ണ ടീച്ചർ, സി ആർ സി കോഡിനേറ്റർ രചന ടീച്ചർ എന്നിവരും  പങ്കെടുത്ത പരിശീലന പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും അടക്കം എഴുപതോളം പേർ  പങ്കാളികളായി. തദ്ദേശീയരായ കലാകാരന്മാരുടെ നാടൻ പാട്ട് അവതരണം  ചടങ്ങിന് മാറ്റുകൂട്ടി.

No comments