കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ വെള്ളക്കെട്ടില്‍ വീണ് 11കാരന് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പില്‍ വെള്ളക്കെട്ടില്‍ വീണ് 11 കാരന്‍ മരിച്ചു. ഞാണിക്കാവിലെ നാസറിന്റെ മകന്‍ അഫനാസ് ആണ് മരിച്ചത്. റിസോര്‍ട്ടിന് സമീപത്തെ വെള്ളക്കെട്ടിനടുത്ത്കുട്ടകാരനോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ വീഴുകയായിരുന്നു. ബഹളം കേട്ട് ബന്ധുക്കളും നാട്ടുകാരു മെത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂട്ടുകാരന്‍ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
No comments