കരിന്തളം ടവർ നിർമ്മാണം: സ്ഥലങ്ങളും മരങ്ങളും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യം ഉപഭോക്താക്കൾ യോഗം ചേർന്നു
കാലിച്ചാനടുക്കം : കരിന്തളം ടവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലവും മരങ്ങളും നഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ യോഗം ചേര്‍ന്നു. സ്ഥലം ഉടമകളുടെ അനുവാദം കൂടാതെയും മുന്‍കൂട്ടി അറിയിക്കാതെയുമാണ് മരങ്ങള്‍ മാര്‍ക്ക് ചെയ്യുകയും സ്ഥലം അളക്കുകയും ചെയ്തത്. ഇതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും ജനകീയ കൂട്ടായ്മ രൂപീകരിക്കുകയും സ്ഥലങ്ങളും മരങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ പ്രതിഷേധം തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. കാലിച്ചാനടുക്കം ശാസ്താംപാറയിലെ യോഗത്തില്‍ കോടോംബേളൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ അഡ്വക്കേറ്റ് ഷീജ അധ്യക്ഷത വഹിച്ചു. നാരായണന്‍ മാസ്റ്റര്‍ ബാലചന്ദ്രന്‍ പുഷ്പഗിരി, പ്രദീപ്കുമാര്‍ പി, രഞ്ജിത്ത് കുമാര്‍ മൂലക്കല്‍, സജി ശാസ്താംപാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ യോഗത്തില്‍ 25 ഓളം പേര്‍ പങ്കെടുത്തു.
No comments