Breaking News

കൊന്നക്കാട് പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം നടത്തി


കൊന്നക്കാട് : കൊന്നക്കാട് ഗവണ്മെന്റ് എൽ പി സ്കൂളിൽ പഠിക്കുന്ന 28 പട്ടികവർഗ വിദ്യാർത്ഥികൾക്ക് കേരള സർക്കാർ നൽകിയ ലാപ്ടോപ് വിതരണോൽഘാടനം ബളാൽ പഞ്ചായത്ത്‌ പത്താം വാർഡ് മെമ്പർ മോൻസി ജോയി നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് പ്രദീപ് അദ്ധ്യക്ഷനായി. ഒൻപതാം വാർഡ് മെമ്പർ ശ്രീമതി. ബിൻസി ജെയിൻ എട്ടാം വാർഡ് മെമ്പർ പി സി രഘുനാഥൻ, മുൻ മെമ്പർ കെ വി കൃഷ്ണൻ, അധ്യാപിക രജിത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക മേഴ്‌സി ടീച്ചർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി മാത്യു സാർ നന്ദിയും പറഞ്ഞു. ശേഷം സ്കൂൾ പിടിഎ നടത്തുന്ന ജൈവ പച്ചക്കറിത്തോട്ടത്തിന്റെ ഉത്ഘാടനവും നടന്നു.

No comments