Breaking News

'വെള്ളരിക്കുണ്ട് താലൂക്ക് വികസന പ്രശ്നങ്ങൾ': വള്ളിക്കടവ് കസബ യുവജന കേന്ദ്രം ചർച്ച സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിൻ്റെ വികസന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ  വള്ളിക്കടവ് കസ്ബയുവജന കേന്ദ്രം ചർച്ച സംഘടിപ്പിച്ചു.

കേന്ദ്രത്തിൻ്റെ പ്രതിമാസ പൗർണമി സദസ്സിൻ്റെ ഭാഗമായി നടന്ന ഓൺലൈൻ സംവാദത്തിൽ മുൻ പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം കോഹിനൂർ ബാബു വിഷയം അവതരിപ്പിച്ചു.

എ.ഗോപിനാഥൻ പുഞ്ച, പി.ശിവാനന്ദൻ പയ്യന്നൂർ, എം.പി.രാജൻ നാട്ടക്കൽ, സി.കെ.ബാലകൃഷ്ണൻ കൊന്നക്കാട് എന്നിവർ ചർച്ച നയിച്ചു.

ജോർജുകുട്ടി തോമസ് മാടപ്പള്ളി  മോഡറേറ്ററായിരുന്നു. 

ആരോഗ്യ മേഖലയിലും ആദിവാസി ഇടങ്ങളിലും നിലനില്ക്കുന്ന  അരക്ഷിതാവസ്ഥയും പിന്നാക്കാവസ്ഥയും താലൂക്കിലെ പരിഹരിക്കപ്പെടാത്ത പ്രധാന പ്രശ്നങ്ങളാണ് എന്ന നിലയിൽ ചർച്ചയിൽ പൊതു അഭിപ്രായം ഉയർന്നു.

No comments