കേരളാ ലളിതകലാ അക്കാദമി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയുമായി ചേർന്ന് മാലോത്ത് കസബയിൽ നടത്തിയ ദ്വിദിന ചിത്രകലാ ക്യാംപ് സമാപിച്ചു
മാലോം: കേരളാ ലളിതകലാ അക്കാദമി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയുമായി ചേർന്ന് മാലോത്ത് കസബ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ 2 ദിവസങ്ങളിലായി നടത്തിയ ചിത്രകലാ ക്യാംപ് സമാപിച്ചു.
തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾക്കാണ് ഇവിടെ പരിശീലനം നൽകിയത്. കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി.
മാലോത്ത് കസബ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുമായി ചേർന്നു നടത്തിയ പരിശീലന കളരിയിൽ ലളിതകലാ അക്കാദമിയിലെ ചിത്രകാരൻമാരായ വിനോദ് അമ്പലത്തറ, സജീന്ദ്രൻ കാറഡുക്ക എന്നിവരാണ് നേതൃത്വം നൽകിയത്.
സമാപന സമ്മേളനവും സർട്ടിഫിക്കറ്റുകളുടെ വിതരണവും ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് നിർവ്വഹിച്ചു.
ചടങ്ങിൽ പ്രധാനാധ്യാപിക സിൽബി മാത്യം അധ്യക്ഷനായി. പ്രോഗ്രാം കോ ഓർഡിനേറ്റർ പി.ഡി. വിനോദ് , സിവിൽ പൊലീസ് ഓഫീസർ ടി.ആർ. അഭിലാഷ്, മാർട്ടിൻ ജോർജ്, സുജീന്ദ്രൻ കാറഡുക്ക, പി.ജി. ജോജിത, അഭിരാമി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
No comments