ബി ഡി കെ കാസർകോട് സ്നേഹസംഗമവും അനുമോദനവും സംഘടിപ്പിച്ചു DYSP പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു
കാസർകോട്: ബ്ലഡ് ഡോണേർസ് കേരള കാസർഗോഡ് ജില്ലാ പ്രവർത്തക സ്നേഹ സംഗമം കാസർഗോഡ് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ മാസ്റ്റേർസ് മീറ്റിൽ മത്സരിച്ച മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ എ ജയശ്രി യെ അനുമോദിച്ചു. ബി ഡി കെ ജില്ലാ പ്രസിഡണ്ട് നൗഷാദ് കണ്ണമ്പളളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെ സനൽ ലാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ രക്ഷാധികാരി ടി കെ വേണുഗോപാലൻ പുതുവത്സര സന്ദേശം നൽകി. ജില്ലാ സെക്രട്ടറി വിനോദ് എരവിൽ സ്വാഗതവും ജില്ലാ ട്രഷറർ ജയൻ ചെറുവത്തൂർ നന്ദിയും പറഞ്ഞു. പ്രവർത്തന ഫണ്ട് സ്വരൂപണവുമായി ബന്ധപ്പെട്ട് വിതരണം ചെയ്ത സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് നടത്തി. കൂപ്പൺ നമ്പർ 709 വിനോദ് ഓർക്കുളം സമ്മാനാർഹനായി.
No comments